‘ഇഹു’വിന്റെ വ്യാപനം കുറവ്, ആശങ്കപ്പെടേണ്ടതില്ല; പഠനം

By Desk Reporter, Malabar News
IHU variant not spreading far enough
Ajwa Travels

പാരീസ്: കഴിഞ്ഞ മാസം ഫ്രാൻസിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഇഹു’ (ഐ എച്ച് യു) ആശങ്കപ്പെടേണ്ട വിധത്തിൽ വ്യാപിക്കുന്നില്ലെന്ന് പുതിയ പഠനം. ‘ഇഹു’ കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് പഠനത്തിൽ പറയുന്നു.

പുതിയ വകഭേദത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ആശങ്കപ്പെടത്തക്ക വിവരങ്ങളൊന്നും ഗവേഷകർ കണ്ടെത്തിയിട്ടില്ല. പഠനം ഇതുവരെ അവലോകനം ചെയ്‌തിട്ടില്ലെങ്കിലും ഇത് MedRxiv-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം വളരെ കുറവായതിനാൽ ‘ഇഹു’ വകഭേദത്തെ കുറിച്ച് പഠിക്കാൻ ഇനിയും സമയമെടുക്കുമെന്നും, എന്നാൽ നിലവിൽ ആശങ്ക വേണ്ടെന്നും പഠനം പറയുന്നു.

ഈ ആഴ്‌ച ആദ്യം, ലോകാരോഗ്യ സംഘടനയും ‘ഇഹു’ വകഭേദം ഇപ്പോൾ വലിയ ഭീഷണിയായി മാറിയിട്ടില്ലെന്ന് വ്യക്‌തമാക്കിയിരുന്നു. ഒമൈക്രോണിനെക്കാൾ 46 ജനിതക വ്യതിയാനങ്ങള്‍ പുതിയ വകഭേദതിനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇഹു(ഐ എച്ച് യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്‌ഥാപനത്തിലെ ഗവേഷകരാണ് വൈറസ് കണ്ടുപിടിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്.

Most Read:  സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം കോടതി മേൽനോട്ടത്തിൽ; കേന്ദ്രം ഇന്ന് നിലപാട് അറിയിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE