പീഡനങ്ങൾക്ക് കാരണം സ്‌ത്രീകളുടെ വസ്‌ത്രധാരണം; ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം

By Desk Reporter, Malabar News
Imran Khan
Ajwa Travels

ഇസ്‌ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമ കേസുകളുടെ വർധന സ്‌ത്രീകൾ എങ്ങനെ വസ്‌ത്രം ധരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം. “ഒരു സ്‌ത്രീ വളരെ കുറച്ച് വസ്‌ത്രങ്ങൾ മാത്രമേ ധരിക്കുന്നുള്ളൂവെങ്കിൽ, റോബോട്ടുകളല്ലാത്ത പുരുഷൻമാർക്കെല്ലാം പ്രലോഭനം ഉണ്ടാവും, ഇത് സാമാന്യബുദ്ധി മാത്രമാണ്,”- എന്നായിരുന്നു ഒരു അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞത്.

ഇമ്രാൻ ഖാന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചു, പ്രതിപക്ഷ നേതാക്കളും മാദ്ധ്യമ പ്രവർത്തകരുമടക്കം അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാകിസ്‌ഥാനിലെ ലൈംഗിക അതിക്രമങ്ങളിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇരയെ കുറ്റപ്പെടുത്തുന്നത് നിരന്തരം ആവർത്തിക്കുന്നത് നിരാശാജനകവും അസുഖകരവുമാണെന്ന് ദക്ഷിണേഷ്യയിലെ നിയമ ഉപദേഷ്‌ടാവ്‌ റീമാ ഒമർ ട്വീറ്റ് ചെയ്‌തു.

അതേസമയം, നമ്മൾ ഏതുതരം സമൂഹത്തിലാണ് ജീവിക്കുന്നതെന്നും സമൂഹത്തിലെ ലൈംഗിക വൈകൃതത്തെ കുറിച്ചുമുള്ള ഇമ്രാൻ ഖാന്റെ പ്രസ്‌താവനയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്തുള്ള വിമർശനമാണ് ഇതെന്ന് പ്രധാനമന്ത്രിയുടെ ഡിജിറ്റൽ മീഡിയ തലവൻ വിശദീകരിച്ചു.

ഇതിന് മുൻപും ഇമ്രാൻ ഖാൻ പീഡനക്കേസ് ഇരകളെ അപമാനിച്ച് സംസാരിച്ചിരുന്നു. ” പ്രലോഭനം ഒഴിവാക്കുക എന്നതാണ് പർദയുടെ ആശയം. പ്രലോഭനത്തിൽ വീഴാതിരിക്കാനുള്ള ഇച്ഛാശക്‌തി എല്ലാവർക്കുമുണ്ടാകില്ല,”- എന്നായിരുന്നു മാസങ്ങൾക്ക് മുൻപ് ഇമ്രാൻ ഖാൻ പറഞ്ഞത്.

Most Read:  കടയ്‌ക്കാവൂര്‍ പോക്‌സോ കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE