ഇടുക്കി: ആനച്ചാലില്‍ ആറുവയസുകാരനെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. ഇയാൾ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവാണ്. കുടുംബ വഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. മുതുവാന്‍കുടിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു ആറുവയസുകാരന്‍ അല്‍താഫിനെ ഇയാൾ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍താഫിന്റെ മാതാവ് സഫിയ, മുത്തശി സൈനബ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
Read also: പാലക്കാട് നഗരസഭ പ്രമേയം തള്ളിയ സംഭവം; പ്രതിഷേധ പരിപാടികൾ നാളെ