മലപ്പുറം: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിര്‍ധന യുവതികള്‍ക്കായി ഒരുക്കിയ ‘ഉസ്‌വ’ സമൂഹമംഗല്യം പൂർത്തിയായി. പാണക്കാട് ജുമാ മസ്‌ജിദിലാണ് ചടങ്ങുകൾ നടന്നത്. പത്ത് പവന്‍ സ്വര്‍ണാഭരണം ഓരോരുത്തർക്കും സമ്മാനമായി നല്‍കിയാണ് അഞ്ച് നിര്‍ധന യുവതികൾക്ക് എസ്‌വൈഎസ് ജില്ലാ കമ്മിറ്റി മംഗല്യമൊരുക്കിയത്.
സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ വൈ.പ്രസിഡണ്ടും സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടും ആയിരിക്കെ 2008 ജൂലൈ 3 (റജബ് 1) വ്യാഴാഴ്‌ച മരണമടഞ്ഞ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്‌മരണക്കായി എല്ലാവർഷവും നടത്തുന്നതാണ് ‘ഉസ്‌വ’ സമൂഹ വിവാഹം.
എസ്‌വൈഎസ് സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഉസ്‌വ ചെയര്‍മാന്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എസ്‌എംഎഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവർ നികാഹിന് കാര്‍മികത്വം വഹിച്ചു. ‘ഉസ്‌വ’ കണ്‍വീനര്‍ ഇബ്‌റാഹീം ഫൈസി തിരൂര്‍കാട് നികാഹ് ഖുതുബ നിര്‍വഹിച്ചു.
എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്‌ദുല്ല മുസ്‌ലിയാരാണ് അനുഗ്രഹ പ്രഭാഷണം നിർവഹിച്ചത്. പികെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, പുത്തനഴി മൊയ്‌തീൻ ഫൈസി, കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍, പി ഉബൈദുല്ല എംഎല്‍എ യു ശാഫി ഹാജി ചെമ്മാട്, കാടാമ്പുഴ മൂസ ഹാജി, അബ്‌ദുല്‍ ഗഫൂര്‍ ഖാസിമി, മൂന്നിയൂര്‍ ഹംസ ഹാജി, ഇബ്‌റാഹീം ഫൈസി തിരൂക്കാട്, സലീം എടക്കര, അബ്‌ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ഹുസൈന്‍ കോയ തങ്ങള്‍ മേല്‍മുറി, കുഞ്ഞി മോന്‍ കാകിയ, അല്ലിപ്ര കുട്ടിമാന്‍, നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി, എംഎം കുട്ടി മൗലവി, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, എം ഇബ്‌റാഹീം അരിപ്ര, സുലൈമാന്‍ ഹാജി പുല്ലൂര്‍, ലിയാഖത്ത് നെല്ലിക്കുത്ത്, ഒപി കുഞ്ഞാപ്പു ഹാജി, കെപി ചെറീത് ഹാജി, ശറഫുദ്ദീന്‍ ഹാജി ദേവതിയാല്‍, നൗഷാദ് മണ്ണിശ്ശേരി, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, മുഹമ്മദലി ഖാസിമി അച്ചനമ്പലം, എംഎം കുട്ടി മൗലവി, ഹസന്‍ ഫൈസി കാച്ചിനിക്കാട്, കെസി ബാപ്പു നെടിയിരുപ്പ്, കെഎന്‍എസ് സൈതലവി ഹാജി പൂളപ്പാടം, ഉബൈദ് ആനപ്പാറ, ചോലക്കല്‍ ഹംസ ഹാജി, വി മുസ്‌തഫ എന്നിവർ സംബന്ധിച്ചു.
കൊന്നോല യൂസുഫ്, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെകെഎസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍, സി അബ്‌ദുല്ല മൗലവി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, ഷാഹുല്‍ ഹമീദ് മാസ്‌റ്റര്‍ മേല്‍മുറി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സിഎം കുട്ടി സഖാഫി വെള്ളേരി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, ശമീര്‍ ഫൈസി ഒടമല, അബ്‌ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, പികെ ലത്തീഫ് ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹുസൈന്‍ മുസ്‌ലിയാര്‍ മുതിരിപ്പറമ്പ് എന്നിവരും ‘ഉസ്‍വയിൽ’ സംബന്ധിച്ചു.
Most Read: ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത് 338 കോടി രൂപയുടെ വാക്‌സിൻ