തൊണ്ടിമുതല്‍ നഷ്‌ടപ്പെട്ട സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

By Desk Reporter, Malabar News
Incident of loss of evidence; Recommendation for vigilance investigation
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്തെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് റവന്യൂ മന്ത്രിയുടെ ശുപാർശ. അസ്വാഭാവിക മരണങ്ങളുടെ ഇൻക്വസ്‌റ്റ് സമയത്തുള്ള വസ്‌തുക്കളും, ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യവസ്‌തുക്കളും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കസ്‌റ്റഡിയില്‍ സീല്‍ ചെയ്‌ത്‌ സൂക്ഷിക്കാറുണ്ട്.

ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന ചില തൊണ്ടി സാധനങ്ങളിൽ കുറവ് കണ്ട സാഹചര്യത്തിലാണ് പരിശോധനക്ക് വിധേയമാക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെളളി, 47,500 രൂപ എന്നിവ നഷ്‌ടപ്പെട്ടതായി കണ്ടെത്തി. ഈ ആരോപണം പരിശോധിക്കുന്നതിനാണ് വിജിലൻസ് അന്വേഷണത്തിന് മന്ത്രി ശുപാർശ നൽകിയത്.

Most Read:  സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ്; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE