സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ്; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
honey-trap_kozhikode
Ajwa Travels

കോഴിക്കോട്: സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കോഴിക്കോട് അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ പി, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് എന്നിവരാണ് പിടിയിലായത്. കാസർഗോഡ് സ്വദേശിയുമായി അടുപ്പം സ്‌ഥാപിച്ച യുവതി ഇയാളെ കോഴിക്കോടേക്ക് വിളിച്ചുവരുത്തുകയും തട്ടിപ്പിന് ഇരയാക്കുകയുമായിരുന്നു.

റെയില്‍വേ സ്റ്റേഷന് സമീപം ആനി ഹാള്‍ റോഡില്‍ വച്ച്‌ യുവാവിന്റെ പണവും മൊബൈല്‍ ഫോണും യുവതിയും ഒപ്പമുണ്ടായിരുന്നയാളും ചേർന്ന് തട്ടിയെടുത്തു. കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്‌റ്റഗ്രാം വഴിയാണ് അനീഷ ബന്ധം സ്‌ഥാപിച്ചത്. കോഴിക്കോട് വന്നാൽ നേരിട്ട് കാണാമെന്ന് പറഞ്ഞ് യുവതി പരാതിക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു.

കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികള്‍ ആനി ഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്‌ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽഫോണും തട്ടിയെടുക്കുകയും ചെയ്‌തു. ഇതോടെ യുവാവ് മെഡിക്കല്‍ കോളേജ് പോലീസിന് പരാതി നൽകുകയായിരുന്നു. മുൻപ് എന്‍ഡിപിഎസ് കേസില്‍ അറസ്‌റ്റിലായ പ്രതികൾ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.

പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍മാരായ എസ് ജയശ്രീ, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ വിജേഷ്, ജിതേന്ദ്രന്‍, സുജാത എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Read Also: കെകെയ്‌ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബംഗാൾ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE