ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 1,549 പുതിയ കോവിഡ് കേസുകൾ. 31 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ 25,106 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ കഴിഞ്ഞ ദിവസം 596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 18,590 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. 908 പേരാണ് രോഗമുക്‌തി നേടിയത്. കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് കോവിഡ് മരണം റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,81,24,97,303 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്.
Most Read: ഐഎഫ്എഫ്‌കെ നാലാം ദിനത്തിലേക്ക്; ഇന്ന് 71 സിനിമകൾ