രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു

By Web Desk, Malabar News
Covid Vaccination Crosses 4 Crores In Kerala
Ajwa Travels

ഡെൽഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് പുതിയ 11,919 കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്‌. 11,242 പേര്‍ രോഗമുക്‌തി നേടി. ആകെ രോഗമുക്‌തരുടെ എണ്ണം 3,38,85,132 ആയി. 98.28 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 470 പേരുടെ മരണമാണ് കോവിഡ് മൂലമെന്ന് ഇന്ന് സ്‌ഥിരീകരിച്ചത്. ആകെ മരണ നിരക്ക് 4,64,623 ആയതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

Must Read: സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടൽ; കോൺഗ്രസ് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE