ന്യൂഡെൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾ തുടരുന്നതിനിടെ കിഴക്കൻ ലഡാക്കിലെ പാങ്കോങ് തീരത്ത് നാവിക സേനയുടെ മറൈൻ കമാൻഡോകളെ വിന്യസിച്ച് ഇന്ത്യ. വ്യോമസേനയുടെ ഗരുഡ്, കരസേനയുടെ പാരാമിലിട്ടറി, നാവിക സേനയുടെ മറൈൻ കമാൻഡോസ് എന്നീ മൂന്ന് സേനകളെയും സംയോജിപ്പിച്ച് കൊണ്ട് അതിർത്തിയിൽ വൻ പ്രതിരോധം തീർക്കാനാണ് ഇന്ത്യയുടെ പദ്ധതി.
പാങ്കോങ് തടാകത്തിലെ പ്രവർത്തനങ്ങൾക്കായി മറൈൻ കമാൻഡോകൾക്ക് പുതിയ ബോട്ടുകൾ ഉടൻ വിട്ടുനൽകുമെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ഏപ്രിൽ-മെയ് മാസത്തോടെ തുടങ്ങിയ അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങൾ പാങ്കോങ് പ്രദേശത്ത് തുടരുകയാണ്. പാരാ സ്‌പെഷ്യൽ ഫോഴ്‌സും കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ പ്രത്യേക വിഭാഗവും വളരെ കാലമായി കിഴക്കൻ ലഡാക്കിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.
Also Read: കര്‍ഷകരുടെ യാത്ര ചരിത്രപരമായ സമരം; യോഗേന്ദ്ര യാദവ്
വ്യോമസേനയുടെ ഗരുഡ് സ്‌പെഷ്യൽ ഫോഴ്‌സ് യഥാർഥ യുദ്ധരേഖയിലെ (എൽഎസി) തന്ത്രപ്രധാനമായ ഉയർന്ന പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിവരികയാണ്. ഇതിന് പിന്നാലെ, സുരക്ഷാ മുൻകരുതലുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറൈൻ കമാൻഡോസിനെ നിയോഗിച്ചത്.