ഇന്ത്യയെന്നാല്‍ കര്‍ഷകര്‍; ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ ഭാവിയില്ല; രാഹുല്‍ ഗാന്ധി

By Syndicated , Malabar News
Opposition-leaders-meeting-president_Malabar news
Ajwa Travels

ന്യൂഡല്‍ഹി: കാര്‍ഷിക  പ്രക്ഷോഭത്തില്‍ ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ പിന്നെ ഭാവിയില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ തകര്‍ക്കുന്ന  പ്രക്ഷോഭത്തിന് പിന്തുണയുമായി, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‍ട്രപതിക്ക് നിവേദനം നല്‍കിയശേഷം ചെയ്‌ത ട്വീറ്റിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യയെന്നാല്‍ കര്‍ഷകരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മോദി സര്‍ക്കാര്‍ തങ്ങളെ ഒറ്റിക്കൊടുക്കുക ആയിരുന്നെന്ന് രാജ്യത്തെ കര്‍ഷകര്‍ക്ക് മനസിലായി. പ്രക്ഷോഭത്തില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറില്ല. കാരണം ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ പിന്നെ തങ്ങളുടെ ഭാവി നിലനില്‍ക്കില്ലെന്ന് അവര്‍ക്കറിയാം. കൃഷിക്കാരാണ് ഇന്ത്യ. ഞങ്ങള്‍ കര്‍ഷകരൊടൊപ്പമുണ്ട്.’ -അദ്ദേഹം വ്യക്‌തമാക്കി.

രാഹുല്‍ ഗാന്ധിയോടൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ എന്നിവരും രാഷ്‍ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു.

അതിനിടെ, പ്രക്ഷോഭം പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളി. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡെല്‍ഹിയിലെത്താന്‍ സംഘടനകള്‍  ആഹ്വാനം  ചെയ്‌തു.

Read also: നിര്‍ദേശങ്ങള്‍ വേണ്ട; നിയമം പിന്‍വലിച്ചാല്‍ മതിയെന്ന് കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE