ലഡാക്കിലേക്ക് പുതിയ റോഡ്; ലക്ഷ്യം, ശത്രുക്കളുടെ കണ്ണ് വെട്ടിക്കുക

By News Desk, Malabar News
India plans to build a new road on the Ladakh border
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്ഥാന്റെയും കണ്ണ് വെട്ടിച്ച് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തില്‍ പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ശത്രു രാജ്യങ്ങള്‍ നടത്തുന്ന സൈനിക വിന്യാസം നിരീക്ഷിക്കുന്നതിനായി പര്‍വ്വതമേഖലകളെ കൂടി ഉള്‍പ്പെടുത്തി ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ലേ യിലേക്കാണ് പുതിയ പാത നിര്‍മിക്കാനൊരുങ്ങുന്നത്. പ്രധാനമായും ചരക്ക് ഗതാഗതത്തിനും യാത്രക്കും ഉപയോഗിക്കുന്ന സോജിലയില്‍ നിന്ന് ഡ്രാസ്-കാര്‍ഗില്‍ റൂട്ട് വഴിയാണ് നിലവില്‍ ലേ യിലെത്തുക. 1999 ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് ഇതുവഴിയുള്ള സൈനികനീക്കം ഏറെ ദുഷ്‌കരമായിരുന്നു. പുതിയ റോഡ് നിലവില്‍ വരുന്നതോടെ മണാലിയില്‍ നിന്ന് മൂന്നോ നാലോ മണിക്കൂര്‍ സമയം കൊണ്ട് ലേ യില്‍ എത്തിച്ചേരാം.

സൈനികരെയും ആയുധങ്ങളും പാകിസ്ഥാന്റെയും ചൈനയുടെയും നിരീക്ഷണത്തില്‍ പെടാതെ ലഡാക്കിലേക്ക് വിന്യസിക്കാനുള്ള മാര്‍ഗമായി പുതിയ പാത ഉപയോഗിക്കാന്‍ സാധിക്കും. അടുത്തിടെ അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് പുതിയ റോഡ് നിര്‍മിക്കാനുള്ള അനുമതി ലഭിക്കുന്നത്. തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയുള്‍പ്പെടെയുള്ള മേഖലകളിലേക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൂടുതല്‍ റോഡുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രം. ഇവിടേക്കുള്ള മറ്റൊരു പാതക്കുള്ള നടപടിയും ആരംഭിച്ചു കഴിഞ്ഞു. സൈന്യത്തിന്റെ 14-ാം കോര്‍പ്‌സിനാണ് റോഡിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE