ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

By Staff Reporter, Malabar News
AkashNG missile
Ajwa Travels

ബലസോര്‍: ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഇരട്ടി കരുത്തു പകരുന്ന ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായ പരീക്ഷിച്ചു. ഉപരിതലത്തിൽ നിന്ന് വ്യോമാക്രമണ ശ്രമങ്ങളെ തകര്‍ക്കാര്‍ പ്രയോഗിക്കാവുന്ന ഈ മിസൈൽ വ്യോമ മാര്‍ഗമുള്ള വെല്ലുവിളികളെ ശക്‌തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഡിആര്‍ഡിഒ ഒരുക്കിയിരിക്കുന്നത്.

ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ നിന്ന് ഇന്നലെയാണ് ആകാശ്-എൻ‌ജി (ന്യൂ ജനറേഷൻ) മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ആകാശ്-എൻ‌ജി പുതിയ തലമുറ സർഫെയ്സ്-ടു-എയർ മിസൈലാണ്. വ്യോമാക്രമണ ഭീഷണികളെ നേരിടാൻ ശക്‌തമായ ഒരു സംവിധാനമാണിതെന്ന് ഡിആർഡിഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഏറെ കൃത്യതയോടെയാണ് മിസൈൽ പരീക്ഷണം നടന്നത്. നേരത്തെ സജ്ജമാക്കിയ ടാർഗെറ്റിനെ ആകാശ്–എൻജി മിസൈലിന് കൃത്യമായി തടയാൻ കഴിഞ്ഞുവെന്ന് പറഞ്ഞ ഡിആർഡിഒ ദൗത്യത്തിൽ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർത്തീകരിച്ചുവെന്നും അറിയിച്ചു. കൂടാതെ കമാൻഡ് ആൻഡ് കൺട്രോൾ സിസ്‌റ്റത്തിന്റെ പ്രകടനം, ഓൺ‌ബോർഡ് ഏവിയോണിക്‌സ്, മിസൈലിന്റെ എയറോഡൈനാമിക് കോൺഫിഗറേഷൻ എന്നിവ വിജയകരമായി പരീക്ഷിച്ചുവെന്നും റിപ്പോർട്ടുണ്ട്.

Read Also: കേരള ബാങ്കിൽ സംവരണം പരിമിതപ്പെടുത്തി; പിഎസ്‌സി നിയമനം വെട്ടിക്കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE