ഇന്ദ്രൻസ് നായകനായ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴ് റീമേക്കിലേക്ക്

അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് വാമനൻ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. വാമനൻ എന്ന വ്യക്‌തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്

By Trainee Reporter, Malabar News
Indrans starrer horror psycho thriller 'Vamanan' for Tamil remake

തമിഴ് റീമേക്കിന് ഒരുങ്ങി ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’. ഇന്ദ്രൻസ് നായകനായ ചിത്രം കഴിഞ്ഞ ആഴ്‌ചയാണ് റിലീസ് ചെയ്‌തത്‌. ചിത്രം കണ്ട് ഇഷ്‌ടപ്പെട്ട പ്രമുഖ നടൻ തമിഴ് റീമേക്കിന് സമ്മതിക്കുകയായിരുന്നു. താരത്തിന്റെ വിവരങ്ങൾ ചിത്രത്തിന്റെ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന.

അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് വാമനൻ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. വാമനൻ എന്ന വ്യക്‌തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനൻ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനുശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എബി ബിനിൽ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് നിർമാണം. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സീമ ജി നായർ, നിർമൽ പാലാഴി, സെബാസ്‌റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

സമ അലി സഹ നിർമ്മാതാവാണ്. രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കാവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സന്തോഷ് വർമ, വിവേക് മുഴക്കുന്ന് എന്നിവരാണ് ചിത്രത്തിന്റെ ഗാനത്തിന് വരികൾ എഴുതുന്നത്. മിഥുൻ ജോർജ് ആണ് സംഗീത സംവിധായകൻ.

പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്-നിഥിൻ എടപ്പാൾ, മേക്കപ്പ്-അഖിൽ ടി രാജ്, കോസ്‌റ്റ്യൂം-സൂര്യ ശേഖർ, എഡിറ്റർ-സൂരജ് അയ്യപ്പൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഒപ്പറ, സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവി ഗ്യാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിച്ചത്.

Most Read: സ്‌മൃതി ഇറാനിക്ക് എതിരെ സ്‌ത്രീ വിരുദ്ധ പരാമർശം; കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE