അതിശൈത്യത്തിലും അടങ്ങാത്ത വീര്യം; അതിർത്തിയിൽ പോരാട്ടം തുടർന്ന് ഇന്ത്യൻ സൈന്യം

By News Desk, Malabar News
indian soldiers in extreme cold snow
Ajwa Travels

ന്യൂഡെൽഹി: അതിശൈത്യവും മഞ്ഞുവീഴ്‌ചയും ഉത്തരേന്ത്യയിലെ ജനജീവിതം പോലും ദുസഹമാക്കുകയാണ്. താപനില പൂജ്യത്തിൽ നിന്നും താഴ്‌ന്നതോടെ സാധാരണ പ്രദേശങ്ങളിൽ പോലും ജനങ്ങൾ ബുദ്ധിമുട്ടിലാണ്.

എന്നാൽ, ഈ കൊടുംതണുപ്പ് വകവെക്കാതെ അതിർത്തികളിൽ കാവലാവുകയാണ് ഇന്ത്യൻ സൈനികർ. മരവിച്ചുപോകുന്ന തണുപ്പിലും തങ്ങളുടെ ചുമതലകളിൽ വ്യാപൃതരായ സൈന്യത്തിന്റെ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ പബ്‌ളിക് റിലേഷൻ ഓഫിസർ ട്വിറ്ററിൽ പോസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. സൈനികർക്ക് ആദരം അർപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകൾ പോസ്‌റ്റ്‌ ഷെയർ ചെയ്‌തുകഴിഞ്ഞു. അതിർത്തിയിൽ മഞ്ഞ് കോരിച്ചൊരിയുമ്പോഴും അതൊന്നും ബാധിക്കാതെ ജാഗ്രതയോടെ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സൈനികനാണ് ദൃശ്യത്തിലുള്ളത്. അദ്ദേഹത്തിന്റെ കാലുകൾ പൂർണമായും മഞ്ഞിൽ പൂണ്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മറ്റൊരു വീഡിയോയിൽ മഞ്ഞുമൂടിയ ഒരു പർവതത്തിൽ പട്രോളിങ് നടത്തുന്ന ഒരു കൂട്ടം സൈനികരെയും കാണാം. ‘പാർക്കിലെ നിങ്ങളുടെ പ്രഭാത നടത്തവുമായി താരതമ്യം ചെയ്‌ത്‌ നോക്കൂ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇവരാണ് യഥാർഥ നായകരെന്ന് പലരും കമന്റ് സെക്ഷനിൽ കുറിച്ചു.

ചൈനയുമായുള്ള നിരന്തര സംഘർഷങ്ങൾ കാരണം സമീപകാലത്ത് ഇന്ത്യ ഹിമാലയത്തിലെ ഉയർന്ന അതിർത്തി പ്രദേശങ്ങളിൽ സൈനികരുടെ എണ്ണം വർധിപ്പിച്ചിരുന്നു.

Also Read: റോക്കി ഭായ് വരുന്നു; ‘കെജിഎഫ് 2’ റിലീസ് ഏപ്രിലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE