മിന്നൽ പരിശോധന; മണൽതോണി പിടികൂടി

By Trainee Reporter, Malabar News
Representational image
Ajwa Travels

പുലാമന്തോൾ: പെരിന്തൽമണ്ണ പോലീസിന്റെ നേതൃത്വത്തിൽ കുന്തിപ്പുഴയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മണൽക്കടത്ത് തോണി പിടികൂടി നശിപ്പിച്ചു, ഞായറാഴ്‌ച പുലർച്ചെ പുലാമന്തോൾ ഹൈസ്‌കൂൾ കടവിൽ നടത്തിയ പരിശോധനയിലാണ് തോണി പിടികൂടിയത്. പരിശോധനയിൽ രണ്ട് ലോഡ് മണൽ സഹിതം ഒരു തോണി പിടികൂടി.

സബ് ഇൻസ്‌പെക്‌ടർ ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. തോണി തുഴഞ്ഞ് മറുകരയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പോലീസുകാർ നീന്തി പിന്തുടർന്ന് തോണി പിടിച്ചെടുത്തു. തോണിയിൽ ഉണ്ടായിരുന്നവർ മാറുകരയിലേക്ക് നീന്തിരക്ഷപ്പെട്ടു. കടവിൽവെച്ചുതന്നെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോണി നശിപ്പിച്ചു.

ജൂനിയർ എസ്‌ഐ പ്രമോദ്, എഎസ്ഐ ജോർജ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ എഎസ്‌ഐ വിശ്വംഭരൻ,പോലീസുകാരായ പ്രഭുൽ,കബീർ, സുഭാഷ്, മിഥുൻ, ഷജീർ, ഷമീൽ തുടങ്ങിയവർ പങ്കെടുത്തു.

Read also: റേഷൻ മുൻഗണനേതര പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE