ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് മൂടൽമഞ്ഞ് രൂക്ഷമാകുന്നു. താപനില 7 ഡിഗ്രിയായി കുറഞ്ഞതോടെയാണ് മൂടൽമഞ്ഞ് രൂക്ഷമായത്. കൂടാതെ കഠിനമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത 4 ദിവസത്തേക്ക് ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകും.
നിലവിൽ കാറ്റിന്റെ വേഗത കുറഞ്ഞതും, മലിനീകരണം കൂടിയതും ഡെൽഹിയിൽ മൂടൽമഞ്ഞിനൊപ്പം പുകമഞ്ഞും രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. ഡെൽഹിയിൽ നിലവിൽ ദൂരക്കാഴ്‌ച 50 മീറ്ററായി കുറഞ്ഞിട്ടുണ്ട്. കൂടാതെ കിഴക്കൻ യുപി, പഞ്ചാബ്, വടക്കൻ രാജസ്‌ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്‌ച കുറഞ്ഞു.
ജമ്മു കശ്‌മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിലവിൽ കനത്ത മഞ്ഞുവീഴ്‌ചയാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞ് രൂക്ഷമായതിന് ഇതും കാരണമായിട്ടുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്.
Read also: മലപ്പുറം കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ സർക്കാരിന് അവഗണന; എംഎൽഎ