രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശീല; പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

By News Desk, Malabar News
Internatonal film festival of india
Ajwa Travels

പനാജി: രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറങ്ങുന്നു. സമാപന ചടങ്ങുകൾ ഡോ.ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ വൈകിട്ട് നടക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്‌റ്റിവൽ ഡയറക്‌ടർ ചൈതന്യ പ്രസാദ്, നീരജ ശേഖർ (അഡീഷണൽ സെക്രട്ടറി, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം), അമിത് ഖരെ (കേന്ദ്ര ഉന്നത വിദ്യാഭ്യാസ വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

രാജ്യാന്തര മേളയുടെ പുരസ്‌കാര ജേതാക്കളെയും ഇന്ന് പ്രഖ്യാപിക്കും. മികച്ച സിനിമ, സംവിധായിക / സംവിധായകൻ, മികച്ച നടൻ, മികച്ച നവാഗത സംവിധായകൻ / സംവിധായിക തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.

മികച്ച ചിത്രത്തിന് സുവർണമയൂര പുരസ്‌കാരവും ഇതോടൊപ്പം 40 ലക്ഷം രൂപയും പ്രശസ്‌തി പത്രവും നൽകും. മികച്ച സംവിധായകന് രജത മയൂര പുരസ്‌കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനത്തുക. കിയോഷി കുറസോവ സംവിധാനം ചെയ്‌ത ജാപ്പനീസ് ചിത്രം ‘വൈഫ് ഓഫ് എ സ്‌പൈ‘ ആണ് സമാപന ചടങ്ങിൽ പ്രദർശിപ്പിക്കുക.

ഇത്തവണ മൽസര വിഭാഗത്തിലുള്ളത് 15 ചിത്രങ്ങളാണ്. കൃപാൽ കലിതയുടെ ബ്രിഡ്‌ജ്, സിദ്ധാർഥ് ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേഷ് വിനായകൻ സംവിധാനം ചെയ്‌ത തേൻ എന്നിവയാണ് മൽസര വിഭാഗത്തിലുള്ള ഇന്ത്യൻ ചിത്രങ്ങൾ. മലയാള ചിത്രങ്ങൾ ഇത്തവണ മൽസര രംഗത്ത് ഉണ്ടായിരുന്നില്ല. പോർച്ചുഗൽ, ഇറാൻ, ഡെൻമാർക്ക്‌, ഫ്രാൻസ്, തായ്‌വാൻ, സ്‌പെയ്ൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു മറ്റ് എൻട്രികൾ.

കോവിഡ് സാഹചര്യത്തിൽ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിച്ചിരുന്നത്. 2,500 പേർക്ക് മാത്രമേ തിയേറ്ററുകളിൽ സിനിമ കാണാനുള്ള അവസരം ഉണ്ടായിരുന്നുള്ളൂ. വെർച്വൽ പ്‌ളാറ്റ്‌ഫോമുകൾ വഴിയും ഏതാനും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളും പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടം നേടി. പ്രദീപ് കാളിപുറം സംവിധാനം ചെയ്‌ത ‘സേഫ്‘, ഫഹദ് ഫാസിൽ-അൻവർ റഷീദ് ചിത്രം ‘ട്രാൻസ്‘, നിസാർ ബഷീർ സംവിധാനം ചെയ്‌ത്‌ ആസിഫലി നായകനായ ജനപ്രിയ ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ‘, സിദ്ദീഖ് പരവൂരിന്റെ ‘താഹിറ‘, മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്‌ത ‘കപ്പേള‘ എന്നിവയാണ് മലയാളത്തിൽ നിന്ന് ഫീച്ചർ വിഭാഗം പനോരമയിൽ ഇടം നേടിയ ചിത്രങ്ങൾ.

ശരൺ വേണുഗോപാൽ സംവിധാനം ചെയ്‌ത ‘ഒരു പാതിരാ സ്വപ്‌നം പോലെ‘ നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

Also Read: രാജ്യത്തെ ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE