രാജ്യാന്തര യാത്രാവിമാന സര്‍വീസ് നിരോധനം നീട്ടി

By Staff Reporter, Malabar News
malabarnews-international-flight
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസിനുള്ള നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അണ്‍ലോക്ക് 5 പ്രഖ്യാപിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പ്രവാസികള്‍ കാത്തിരിപ്പിലായിരുന്നു. ഡിജിസിഎയുടെ (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിര്‍ദേശ പ്രകാരമാണ് നടപടി.

മാര്‍ച്ച് 23 മുതലാണ് ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിജിസിഎ പ്രഖ്യാപിച്ചത്. പിന്നീട് പലപ്പോഴായി നീട്ടുകയായിരുന്നു. സെപ്റ്റംബര്‍ 30 വരെയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് വീണ്ടും നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ക്ക് നല്‍കിയ ഇളവുകള്‍ തുടരും. മെയ് മാസം ആരംഭിച്ച ദൗത്യത്തിന് കീഴില്‍ നിരവധി പേരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയത്. വന്ദേ ഭാരതിന് പുറമേ ഡിജിസിഎയുടെ അനുമതിയോടെയുള്ള പ്രത്യേക സര്‍വീസുകള്‍ക്കും കാര്‍ഗോ ഇറക്കുമതിക്കും വിലക്ക് ബാധമാകില്ല.

Read Also: സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE