മലപ്പുറം: ഏറ്റവും ചുരുങ്ങിയ സമയത്തിനകം ഏറ്റവും ഗുണനിലവാരമുള്ള പരിശോധനാ ഫലങ്ങൾ നൽകുന്നതിൽ പേരെടുത്ത ‘ആസ്‌റ്റർ ലാബ്‌സ്‘ മലപ്പുറം ജില്ലയിലെ എടപ്പാളിലും പ്രവർത്തനം ആരംഭിച്ചു.
ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യ ഉറപ്പുനൽകുന്ന ‘ആസ്‌റ്റർ ലാബ്‌സ്‘ കൃത്യവും സ്‌ഥിരതയുമുള്ള പരിശോധനാഫലങ്ങൾ ലഭ്യമാക്കുമെന്നും വീടുകളിൽ വന്ന് രക്‌തം ഉൾപ്പടെയുള്ള സാംപിളുകൾ ശേഖരിച്ച് പരിശോധനാ ഫലം ലഭ്യമാക്കുന്ന സൗകര്യം ലാബിൽ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
‘ആധികാരികവും കൃത്യതയുമുള്ള ടെസ്‌റ്റ് റിസൾട്ടുകൾ പല ലാബുകൾക്കും നൽകാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഇതിനൊരു പരിഹാരമായാണ് രാജ്യത്തിനകത്തും പുറത്തും ആസ്‌റ്റർ ലാബ്‌സ് പ്രവർത്തനം വ്യാപിപ്പിച്ചു വരുന്നത്. ആരോഗ്യ രംഗത്തെ അന്തർദേശീയ ബ്രാൻഡായി വളരുന്ന ആസ്‌റ്റർ ലാബ്‌സിന് നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 80ലധികം ലാബുകളുണ്ട്‘ -ആസ്‌റ്റർ ഹോസ്‌പ്പിറ്റൽസ് കേരള-തമിഴ്‌നാട് റീജിയണൽ ഡയറക്‌ടർ ഫർഹാൻ യാസിൻ പറഞ്ഞു.
ആസ്‌റ്റർ ഹോസ്‌പ്പിറ്റൽസ് (കോട്ടക്കൽ & അരീക്കോട്) ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹരി പിഎസ് മുഖ്യാഥിയായ ചടങ്ങിൽ ഫർഹാൻ യാസിനാണ് എടപ്പാൾ ആശുപത്രിക്ക് സമീപം പ്രവർത്തനമാരംഭിച്ച ‘ആസ്‌റ്റർ ലാബ്‌സ്‘ ഉൽഘാടനം നിർവഹിച്ചത്.
ഉൽഘാടനവുമായി ബന്ധപ്പെട്ട് നിശ്‌ചിത ദിവസങ്ങളിൽ പ്രമേഹ പരിശോധനയും കൊളസ്‌ട്രോൾ ടെസ്‌റ്റും ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന ഓഫറും ഇവർ മുന്നോട്ടു വെച്ചിട്ടുണ്ട്. ആസ്‌റ്റർ ലാബുകളിൽ പരിശോധന നടത്തുകയും തുടർന്ന് ചികിൽസ ആവശ്യമായി വരുകയും ചെയ്‌താൽ ഇത്തരം രോഗികൾക്ക് ആസ്‌റ്റർ ആശുപത്രികളിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അധികൃതർ വിശദീകരിച്ചു.
വിസിറ്റിങ് ഡോക്‌ടർമാർ ഒഴികെയുള്ള ഡോക്‌ടർമാരുടെ പരിശോധനയിൽ 25 ശതമാനം ഇളവും, റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനം ഇളവും, ഹെൽത്ത് ചെക്കപ്പിന് 20 ശതമാനം ഇളവും ആസ്‌റ്റർ ലാബ്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സൗജന്യ നിരക്കുകളെ സംബന്ധിച്ചും മറ്റു കൂടുതൽ വിവരങ്ങൾക്കും 7034727772, 6238965966 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Most Read: എന്താണ് സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം