കോഴിക്കോട്: വിജയകരമായ 700 വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകളും പൂര്‍ത്തീകരിച്ച് ആസ്‌റ്റർ മിംസ് ആശുപത്രി. 100 കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് നിർണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്‌റ്റർ മിംസ് ആശുപത്രി കൈവരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സെപ്‌റ്റംബർ, ഒക്‌ടോബർ, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന വൃക്ക, കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകളും ആശുപത്രി പ്രഖ്യാപിച്ചു. വൃക്ക, കരള്‍ മാറ്റിവെക്കല്‍ രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ നേട്ടങ്ങള്‍ കൈവരിച്ച സ്‌ഥാപനമാണിത്.
അന്താരാഷ്‌ട്ര നിലവാരത്തിലുള്ള നൂതന ചികിൽസ, മിതമായ നിരക്കിൽ വാഗ്‌ദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സ്‌ഥാപിച്ച 950 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ആസ്‌റ്റർ മിംസ്. കോഴിക്കോട് മിനി ബൈപാസിൽ, ഗോവിന്ദപുരത്ത് കോവിലകം റെസിഡൻസിക്ക് എതിരെ സ്‌ഥിതി ചെയ്യുന്ന ആസ്‌റ്റർ മിംസിന് 200 കിടക്കകളുള്ള ഒരു ആശുപത്രി ചങ്കുവെട്ടിയിലും മറ്റൊന്ന് കോട്ടക്കലും വേറൊന്ന് കണ്ണൂർ ചാലയിലും ഉണ്ട്.
Most Read: 3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ