വാക്‌സിൻ വിതരണത്തിൽ ക്രമക്കേട്; മലപ്പുറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം

By Trainee Reporter, Malabar News
strike
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം. കോവിഡ് വാക്‌സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗ് ഭരണസമിതിയുള്ള പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രതിഷേധം നടത്തിയത്. കളക്റ്ററേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനസംഖ്യാനുപാതികമായി ജില്ലയ്‌ക്ക് വാക്‌സിൻ അനുവദിക്കണമെന്നാണ് ആവശ്യം.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. എന്നാൽ, വാക്‌സിൻ വിതരണത്തിൽ ഈ പരിഗണന ലഭിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ജില്ലയിലെ ഓരോ പഞ്ചായത്തിലും ജനസംഖ്യ അനുസരിച്ച് ആനുപാതികമായി വാക്‌സിൻ വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ലഭിക്കുന്ന വാക്‌സിൻ ഡോസിന്റെ എണ്ണത്തിലും അനിശ്‌ചിതത്വം ഉണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ചിലയിടങ്ങളിൽ വാക്‌സിനോടൊപ്പം സിറിഞ്ചുകൾ ലഭിക്കാറില്ലെന്നും, ഇത് വാക്‌സിനേഷൻ മുടങ്ങാൻ കാരണമാകാറുണ്ടെന്നും ഇവർ പറഞ്ഞു. ഇത് പലതവണ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ പരിഹാരം കാണാനായില്ല. അധികൃതരുടെ ഇത്തരം അനാസ്‌ഥകളിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയതെന്ന് പ്രസിഡണ്ടുമാരുടെ കൂട്ടായ്‌മ അറിയിച്ചു.

Read Also: മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് മലപ്പുറത്ത് ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE