മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് മലപ്പുറത്ത് ചേരും

By Staff Reporter, Malabar News
muslim league-maha-rally
Representational Image
Ajwa Travels

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ കമ്മീഷനില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതി പിൻവലിക്കണമെന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി യോഗം ചര്‍ച്ച ചെയ്യും.

ഹരിതയെ പിന്തുണച്ചും മുസ്‌ലിം ലീഗ് നേതൃത്വത്തെ കുറ്റപ്പെടുത്തിയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്‌ലിയ നടത്തിയ പരാമര്‍ശങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഫാത്തിമ തെഹ്‌ലിയക്കെതിരെ നടപടി വേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നേക്കും.

തിരഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത ആഴ്‌ച ചേരാനിരിക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തിന്റെ അജണ്ട നിശ്‌ചയിക്കല്‍, സംഘടനാ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങൾ ആലോചിക്കാൻ ചുമതലപ്പെടുത്തിയ ഉപസമിതിയുടെ റിപ്പോര്‍ട് പരിശോധിച്ച് തീരുമാനമെടുക്കല്‍ എന്നിവയാണ് യോഗത്തില്‍ അജണ്ടയായി തീരുമാനിച്ചിട്ടുള്ളത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പികെ. കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംകെ മുനീര്‍ ഉള്‍പ്പെടെ പത്ത് പേരാണ് ഉന്നതാധികാര സമിതിയിലുള്ളത്. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല എന്നാണ് സൂചന.

Read Also: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി; 80 കോടി ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE