കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി; 80 കോടി ആവശ്യം

By Staff Reporter, Malabar News
ksrtc
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം മുടങ്ങി. സർക്കാർ സഹായധനം കിട്ടിയാൽ മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. ബജറ്റിൽ അനുവദിച്ച സാമ്പത്തിക സഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. 80 കോടി രൂപയാണ് ശമ്പളത്തിന് വേണ്ടത്.

13ന് ശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം. 2500 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിലുള്ളത്. ഇതിൽ നിന്നുള്ള വരുമാനം കൊണ്ട് ശമ്പളം നൽകാൻ കഴിയില്ല. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാൽ മുടങ്ങി. ദീർഘദൂര ബസുകൾക്കായുള്ള പ്രത്യേക കമ്പനി (കെ-സ്വിഫ്റ്റ്) തൊഴിലാളി സംഘടനകളുടെ എതിർപ്പുകാരണം നടപ്പായില്ല.

ടിക്കറ്റേതര വരുമാനം കൂട്ടുന്നതിനായി കെട്ടിടങ്ങൾ ബെവ്‌കോയ്‌ക്ക്‌ വാടകക്ക് കൊടുക്കാനുള്ള നീക്കവും വിവാദത്തിൽ കുടുങ്ങിയ സാഹചര്യമാണുള്ളത്. ഈ കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സർക്കാർ അധിക സഹായം ലഭിച്ചാൽ മാത്രമേ ശമ്പളം മുടങ്ങാതെ മുന്നോട്ട് പോവാൻ കഴിയുകയുള്ളൂ.

Read Also: കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ആദ്യ രാജ്യമായി ക്യൂബ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE