ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറാന്‍ ഒരുങ്ങി നാരായണ്‍ ദാസ്

By Staff Reporter, Malabar News
sports image_malabar news
Narayan Das
Ajwa Travels

ഇത്തവണത്തെ ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനായി കളിക്കാനൊരുങ്ങി മുന്‍ ഒഡീഷ എഫ് സി താരമായ നാരായണ്‍ ദാസ്. ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കില്‍ ഒരാളായ നാരായണ്‍ ദാസും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. അടുത്ത ആഴ്‌ചക്കുള്ളില്‍ കരാറില്‍ ഒപ്പ് വെക്കാനാണ് സാധ്യത. ഒഡീഷയുമായുള്ള താരത്തിന്റെ കരാര്‍ കഴിഞ്ഞ സീസണ്‍ അവസാനത്തോടെ തീര്‍ന്നിരുന്നു.

26കാരനായ നാരായണ്‍ ദാസ് എഫ് സി ഗോവയിലൂടെയായിരുന്നു ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 91 മത്സരങ്ങള്‍ കളിച്ച ഇദ്ദേഹം ഏറ്റവും കൂടുതല്‍ പരിചയ സമ്പത്തുള്ള പ്രതിരോധ കളിക്കാരില്‍ ഒരാള്‍ കൂടിയാണ്.

Entertainment News: ‘കാ പേ രണസിംഗം’ ഓൺലൈൻ റിലീസ് ഒക്ടോബർ 2ന്

2016 ല്‍ പൂനെ സിറ്റിയിലേക്ക് ചേക്കേറിയ താരം അടുത്ത സീസണില്‍ ഗോവയിലേക്ക് തന്നെ വീണ്ടും മടങ്ങിയെത്തി. ഗോവന്‍ ടീം സെമി ഫൈനല്‍ മത്സരത്തിലേക്ക് കടന്നതിലെല്ലാം നാരായണ്‍ ദാസ് വലിയ പങ്കുവഹിച്ചിരുന്നു.

അതേസമയം ഈസ്റ്റ് ബംഗാളിലേക്ക് താരത്തിന്റെ രണ്ടാം വരവാകും ഇത്. 2015-16 സീസണിലാണ് നാരായണ്‍ ദാസ് മുന്‍പ് ഈസ്റ്റ് ബംഗാളിനായി കളിച്ചത്. ഇന്ത്യന്‍ ആരോസ്, ഡെംപോ എന്നീ ടീമുകളുടെ ജേഴ്‌സിയും ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ താരമായ ഈ ബംഗാള്‍ സ്വദേശി അണിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE