നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും; കരാറിൽ ഒപ്പുവെച്ചു

ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ സഹകരണത്തിനാണ് ഇരു ഏജൻസികളും കരാർ ഒപ്പിട്ടത്.

By Senior Reporter, Malabar News
ISRO AND ESA
ISRO AND ESA (Image By: YouTube)
Ajwa Travels

ബെംഗളൂരു: ബഹിരാകാശ രംഗത്ത് നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും. മേഖലയിൽ കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും കരാർ ഒപ്പിട്ടു. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ സഹകരണത്തിനാണ് ഇരു ഏജൻസികളും കരാർ ഒപ്പിട്ടത്.

ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥും ഇസ്‌എ ഡയറക്‌ടർ ജനറൽ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറിൽ ഒപ്പുവെച്ചത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ, യൂറോപ്യൻ സ്‌പേസ്‌ ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ബയോമെഡിക്കൽ ഗവേഷണ പരീക്ഷണം, ബഹിരാകാശത്തെ മനുഷ്യന്റെ ആരോഗ്യത്തെ കുറിച്ചുള്ള ഗവേഷണം, വിദ്യാഭ്യാസ പരിപാടികൾ എന്നിവയാണ് കരാറിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് ഐഎസ്ആർഒ പ്രസ്‌താവനയിൽ പറഞ്ഞു.

ഐഎസ്‌ആർഒയുടെ ഭാവി പദ്ധതിയായ തദ്ദേശീയ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്റെ (ബിഎഎസ്) വിഭവനത്തിൽ ഈ പുതിയ സഹകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE