കുട്ടികളല്ല ഇവിടെ അധ്യാപികയാണ് ‘തലതിരിഞ്ഞത്’

By Desk Reporter, Malabar News
Vanitha-Vartha

വയനാട്: വിദ്യാർഥികളെ തലതിരിഞ്ഞ കുട്ടികളെന്ന് വിളിക്കുന്ന അധ്യാപകർ കുറവായിരിക്കും. എന്നാൽ, ഒരു അധ്യാപികയെ ‘തലതിരിഞ്ഞ ടീച്ചറേ’ എന്ന് വിളിക്കുന്ന വിദ്യാർഥികളെ കണ്ടിട്ടുണ്ടോ. വയനാട് പൂതാടി പഞ്ചായത്തിലെ അതിരാറ്റുക്കുന്ന് സര്‍ക്കാര്‍ ഹൈസ്‌കൂളിൽ ഒരു തലതിരിഞ്ഞ ടീച്ചറുണ്ട്; പേര് സിന്ധു.

മറ്റ് അധ്യാപകർ ആരെങ്കിലും ആയിരുന്നെങ്കിൽ വിദ്യാർഥികൾക്ക് ചിലപ്പോൾ ചൂരലിന്റെ ചൂട് അറിയേണ്ടി വന്നേനെ. എന്നാൽ സിന്ധു ടീച്ചർക്ക് വിദ്യാർഥികളുടെ ഈ വിളി അഭിമാനമാണ്. അക്ഷരങ്ങൾ തലതിരിച്ച് എഴുതുന്നത് കൊണ്ടാണ് വിദ്യാർഥികൾ മലയാളം അധ്യാപികയായ സിന്ധു ടീച്ചറെ ഇങ്ങനെ വിളിക്കുന്നത്.

ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ ദൂരദർശനിലെ ഒരു പരിപാടി കണ്ടാണ് കൗതുകമെന്ന രീതിയിൽ തല തിരിച്ചെഴുത്ത് പരിശീലിച്ചത്. പിന്നീട് സഹോദരങ്ങളെയും ഈ വിദ്യ പഠിപ്പിച്ചു. സിന്ധു ടീച്ചറുടെ എഴുത്തു കണ്ട് ഇപ്പോൾ സ്വന്തം മകനും സ്‌കൂളിലെ പല കുട്ടികളും തലതിരിച്ച് എഴുതി തുടങ്ങി. എഴുത്ത് തലതിരിച്ചാണെങ്കിലും പകര്‍ന്നുനല്‍കുന്ന അറിവ് നേരെയെന്ന് സിന്ധു ടീച്ചർ തമാശയായി പറഞ്ഞു. മലയാളം മാത്രമല്ല, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളും കണക്കും വരെ നല്ലൊരു കവയിത്രി കൂടിയായ ഈ അധ്യാപിക തലതിരിച്ച് എഴുതും.

Most Read:  നിപ്പ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE