കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസിൽ കസ്‌റ്റഡിയിൽ കഴിയുന്ന മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീൻ അടക്കമുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ചില കേസുകളിൽ കൂടി കമറുദ്ദീനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്‌തമാക്കി. കമറുദ്ദീന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിൽസ ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു.
കൂടുതൽ കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ 75 കേസുകൾ രജിസ്‌റ്റർ ചെയ്‌തെന്നും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ് എന്ന സർക്കാർ നിലപാട് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയായെന്നും കസ്‌റ്റഡിയിൽ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമറുദ്ദീൻ ഹരജി സമർപ്പിച്ചത്. ജസ്‌റ്റിസ് അശോക് മേനോനാണ് ഹരജി പരിഗണിച്ചത്.
Read Also: അപകടങ്ങള്‍ കുറക്കാന്‍ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി; ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍