അപകടങ്ങള്‍ കുറക്കാന്‍ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി; ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍

By Staff Reporter, Malabar News
ak saeendran_malabar news
എകെ ശശീന്ദ്രന്‍
Ajwa Travels

തിരുവനന്തപുരം: തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ നടപ്പാക്കുന്ന ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. വൈറ്റില കെഎസ്ആര്‍ടിസി അപകടത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം. കൂടാതെ സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ബെംഗളൂരുവിലേക്കും വടക്കന്‍ കേരളത്തിലേക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക. തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങളുടെ പശ്‌ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറക്കുക എന്ന ലക്ഷ്യവുമായാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

നേരത്തെ ദീര്‍ഘദൂര സര്‍വീസുകളില്‍ കണ്ടക്‌ടര്‍ കം ഡ്രൈവര്‍ സംവിധാനമാണ് ഉണ്ടായിരുന്നതെന്നും അത് പുനഃസ്‌ഥാപിക്കണമെന്നും ജീവനക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, അപകടത്തിന് ഇരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കിയിട്ടുണ്ടെന്നും മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് അഡ്വാന്‍സ് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; ക്രമസമാധാന ചുമതല ബെഹ്‌റയില്‍ നിന്ന് മാറ്റുന്നകാര്യം ചര്‍ച്ചയാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE