ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

By Desk Reporter, Malabar News
Jose K. Mani was re-elected to the Rajya Sabha
Ajwa Travels

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി ഇടപെട്ടാണ് വോട്ട് അസാധുവാക്കിയത്.

യുഡിഎഫ് തര്‍ക്കം ഉന്നയിച്ചതോടെയാണ് വോട്ട് അസാധുവാക്കല്‍. 137 അംഗങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. 96 വോട്ടുകളാണ് ജോസ് കെ മാണിക്ക് ലഭിച്ചത്. 97 അംഗങ്ങള്‍ വോട്ട് ചെയ്‌തിരുന്നു. യുഡിഎഫ് സ്‌ഥാനാർഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്.

നിയമസഭാ സമുച്ചയത്തിലെ പോളിംഗ് ബൂത്തിലാണ് എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയത്. മുന്നണി മാറിയപ്പോള്‍ ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് തന്നെയാണ് വീണ്ടും മൽസരിച്ചത്. 2024 വരെ ജോസ് കെ മാണിക്ക് രാജ്യസഭാ എംപിയായി തുടരാൻ കഴിയും.

Most Read:  ഒമൈക്രോൺ വ്യാപനം; പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE