പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു

By News Desk, Malabar News
Ajwa Travels

മുംബൈ: മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണം ചികിൽസയിലായിരുന്നു. മുംബൈ അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിന്റെ സ്‌ഥാപകനാണ് അനില്‍ ധര്‍കര്‍.

പ്രശസ്‌ത കോളമിസ്‌റ്റായ അദ്ദേഹം ‘മിഡ് ഡേ’, ‘ദ ഇന്‍ഡിപെന്‍ഡന്റ്’ തുടങ്ങിയ നിരവധി മാദ്ധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 50 വര്‍ഷം നീണ്ട മാദ്ധ്യമ പ്രവര്‍ത്തനത്തിനിടെ അദ്ദേഹത്തിന്റെ കോളങ്ങള്‍ പ്രമുഖ ഇന്ത്യന്‍- അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ചരിത്ര പുസ്‌തകങ്ങളും ജീവചരിത്രങ്ങളും ഉള്‍പ്പടെ നിരവധി ഗ്രന്‌ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

മഹാത്‌മാ ഗാന്ധിയുടെ ദണ്ഡിയാത്രയുടെ ചരിത്രം പറയുന്ന ‘ദ റൊമാന്‍സ് ഓഫ് സാള്‍ട്ട്’ എന്ന പുസ്‌തകം ഏറെ പ്രശസ്‌തമാണ്. നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ദൂരദര്‍ശന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചു.

Read Also: ജാതി സംവരണം ഇല്ലാതായേക്കാം, തീരുമാനിക്കേണ്ടത് പാർലമെന്റ്; സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE