നിത്യാനന്ദയുടെ കൈലാസത്തിലേക്ക് യാത്ര; ഓസ്ട്രേലിയയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്

By Syndicated , Malabar News
Nithyananda_Malabar news

ന്യൂഡെല്‍ഹി: സ്വന്തമായി സൃഷ്‌ടിച്ച ‘രാജ്യ’ത്തേക്ക് പര്യടനം നടത്താന്‍ ആളുകളെ സ്വാഗതം ചെയ്‌ത്‌ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പലായനം ചെയ്‌ത ഇയാള്‍ ഇക്വഡോറില്‍ സ്വന്തം രാജ്യം സ്‌ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നും പറയപ്പെടുന്നു.

‘കൈലാസ’ എന്ന നിത്യാനന്ദയുടെ രാജ്യത്തേക്ക് മൂന്ന് ദിവസത്തെ പര്യടനത്തിനുള്ള വിസയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ളൈറ്റ് വഴിയാകും ഇവിടേക്ക് എത്താന്‍ കഴിയുക എന്നാണ് അറിയിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നും തന്റെ രാജ്യത്തേക്ക് ‘ഗരുഡ’എന്ന പേരില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. തന്റെ അനുയായികള്‍ക്ക് ശേഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി കൈലാസയിലേക്ക് വരാം എന്നായിരുന്നു നിത്യാനന്ദയുടെ വാക്കുകള്‍. ഒരു റൂട്ട് മാപ്പും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.

നിലവില്‍ ആളുകളുടെ സന്ദര്‍ശനം മൂന്ന് ദിവസത്തേക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുകയാണ്. കൂടുതല്‍ ദിവസം തങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ വിസക്ക് അപേക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Read also: ഡെല്‍ഹിയില്‍ ഭൂചലനം; ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE