കെ രാഘവന്‍ മാസ്‌റ്റര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

By Syndicated , Malabar News
Sreekumaran Thambi_Malabar news
ശ്രീകുമാരൻ തമ്പി
Ajwa Travels

കോഴിക്കോട്: കെ പി എ സിയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകന്‍ കെ  രാഘവന്റെ ഓര്‍മക്കായി നൽകുന്ന കെ രാഘവന്‍ മാസ്‌റ്റര്‍ ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. എം  ജയചന്ദ്രന്‍, ഡോ. കെ ഓമനക്കുട്ടി, കരിവെള്ളൂര്‍ മുരളി എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ് ശ്രീകുമാരൻ തമ്പിയെ തിരഞ്ഞെടുത്തത്. മലയാള സംഗീത ലോകത്തെ അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിക്ക് വലിയ പങ്കുണ്ടെന്നും തലമുറകള്‍ ഏറ്റുപാടിയ ഭാവഗീതങ്ങളുടെ കവിയാണ് അദ്ദേഹമെന്നും ജഡ്‌ജിംഗ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. കെ രാഘവന്‍ മാസ്‌റ്ററുടെ ജൻമദിനമായ ഡിസംബര്‍ രണ്ടിന് പുരസ്‌കാരം സമ്മാനിക്കും.

Read also: ‘അവഗണന മടുത്തു, ഇനി മലയാള സിനിമയില്‍ പാടില്ല’; വിജയ് യേശുദാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE