തിരുവനന്തപുരം: വേഗതയുള്ള യാത്രാ സൗകര്യങ്ങള്‍ സംസ്‌ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്നും വികസിത രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുൻപേയുള്ള യാത്രാ സൗകര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പരിസ്‌ഥിതി സന്തുലിതാവസ്‌ഥ പുനര്‍നിര്‍മിക്കുന്ന തരത്തിലായിരിക്കണം വികസന പദ്ധതികളെന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണ്. ഇതാണ് സർക്കാർ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്.
കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍, ട്രാക്‌ടറിനെതിരെ സമരം ചെയ്‌തവര്‍ എന്നെല്ലാം ഇടതുപക്ഷത്തെ ആക്ഷേപിച്ചവരാണ് ഇപ്പോള്‍ കെ-റെയിലിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷം എന്നും വേഗതക്കൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെ സമഗ്രതയും വേഗതയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേകതയെന്ന് വിജയരാഘവന്‍ പറഞ്ഞു. കേരളത്തിന് ഇനിയും മുന്നോട്ട് പോകാനുണ്ട്. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയെയും ഈ സര്‍ക്കാരിനെയും കാണുന്നത്. അത് നിറവേറ്റാനുള്ള ആത്‌മാർഥമായ പ്രവര്‍ത്തനം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി