കാസർഗോഡ്: കെ-റെയിൽ പദ്ധതിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് മുഖ്യമന്ത്രിക്കാണ്. മോദി ശൈലിയാണ് പിണറായിയുടേതെന്ന് വിഡി സതീശന്‍ കാസര്‍ഗോഡ് പറഞ്ഞു. കെ-റെയിലിനെ പറ്റി യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്. ആ നിലപാട് വ്യക്‌തതയോടുകൂടി നിയമസഭയിൽ പറഞ്ഞു.
എന്നാൽ ആ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു മുഖ്യമന്ത്രി. കെ-റെയില്‍ കേരളത്തെ അപകടത്തിലെത്തിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അതേസമയം നാടിന്റെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയത്.
അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്നത് വികസനം തകർക്കാനാണെന്നും കേരളത്തിൽ കൂടുതൽ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ഇവരുടെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സെമി ഹൈസ്‌പീഡ് റെയിൽവേ സ്വാഗതാർഹമായ പദ്ധതിയാണെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. എന്നാൽ ബിജെപിയും കോൺഗ്രസും ചേർന്ന് കേരളത്തിലെ വികസനം മുടക്കുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Read Also: വധഭീഷണികളെ ഭയക്കുന്നില്ല; ഗൗതം ഗംഭീർ