വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നത് സിപിഎമ്മുകാരെ സംരക്ഷിക്കാൻ; ആഞ്ഞടിച്ച് സുധാകരൻ

By News Desk, Malabar News
Praful Patel is a bio-weapon; Solidarity with Aisha Sultana and the people of Lakshadweep; K Sudhakaran
Ajwa Travels

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പരാതിക്കാരിയുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ അവരെ അപമാനിച്ചതെന്ന് സുധാകരൻ പറയുന്നു.

എല്ലാവർക്കും പോലീസ് സ്‌റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടെങ്കിൽ എന്തിനാണ് സർക്കാർ വനിതാ കമ്മീഷന്റെ ഹെൽപ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്‌തിയാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് എന്നത് ദൗർഭാഗ്യകരമാണ്. സിപിഎം പ്രവർത്തകർ സ്‌ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പോൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള സഹകരണ സംഘം എന്ന നിലയിലാണ് കേരളത്തിൽ വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് സുധാകരൻ തുറന്നടിച്ചു. ഫേസ്ബുക്ക്‌ പോസ്‌റ്റിലൂടെ ആയിരുന്നു സുധാകരന്റെ പ്രതികരണം.

ഇരയാക്കപ്പെടുന്ന സ്‌ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്‌ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ വനിതാ കമ്മീഷന്റെ അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് നീക്കം ചെയ്യണമെന്ന് ശക്‌തമായി ആവശ്യപ്പെടുന്നുവെന്നും സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read: ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; സികെ ജാനു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE