തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‍ടിച്ച കടയ്‌ക്കാവൂർ പോക്‌സോ കേസിൽ വൻ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.
പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്‍ത്രീയ പരിശോധനയ്‌ക്ക് ശേഷമെന്നും അന്വേഷണസംഘം അറിയിച്ചു.
മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പതിമൂന്നുകാരനായ മകന്റെ പരാതിയിലാണ് കടയ്‌ക്കാവൂർ പോലീസ് അമ്മയെ അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഡിസംബർ 28ന് ആയിരുന്നു അറസ്‌റ്റ്.
അതേസമയം വ്യക്‌തിപരമായ വിരോധങ്ങൾ തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചു എന്നായിരുന്നു സ്‍ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ലെന്നും ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു ഇവരുടെ മുന്‍ ഭര്‍ത്താവ് പറഞ്ഞിരുന്നത്.
അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകൻ അറിയിച്ചപ്പോൾ പീഡിപ്പിച്ചെന്ന അനിയന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു മൂത്ത സഹോദരന്റെ നിലപാട്.
Most Read: പിഡിപി നേതാവ് നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു