പാലക്കാട്: കൽപ്പാത്തി രഥോൽസവ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ജില്ലാ ഭരണ സംവിധാനവുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം കമ്മീഷണർക്ക് മന്ത്രി കെ രാധാകൃഷ്‌ണന്റെ നിർദ്ദേശം. ചൊവ്വാഴ്‌ച നടക്കുന്ന അവലോകനയോഗം ഉൽസവത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ വർഷം കോവിഡ് സാഹചര്യത്തിൽ രഥോൽസവത്തിന് ക്ഷേത്രത്തിനകത്തെ ചടങ്ങുകൾക്ക് മാത്രമായിരുന്നു അനുമതി. ഇത്തവണ ഉൽസവത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികളും ക്ഷേത്ര ഭാരവാഹികളും. നവംബർ 8നാണ് രഥോൽസവത്തിന് കൊടിയേറേണ്ടത്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ഇതിന് ശേഷിക്കുന്നത്.
Read Also: മോൻസൺ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും