കനകമല ഐഎസ് കേസ്; രഹസ്യമൊഴി രേഖപ്പെടുത്താൻ നീക്കം

By Trainee Reporter, Malabar News
NIA raid; Important documents seized, two people in custody in Ernakulam
Representational Image
Ajwa Travels

കൊച്ചി: കനകമല ഐഎസ് കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എൻഐഎ തീരുമാനം. 2016 ഒക്‌ടോബറിൽ കണ്ണൂർ കനകമലയിൽ രഹസ്യയോഗം നടത്തിയെന്ന കേസിലാണ് കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

അടുത്തിടെ ജോർജിയയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും നാടുകടത്തിയ രണ്ട് പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കോഴിക്കോടുള്ള ഒരു റസ്‌റ്റോറന്റിൽ വെച്ച് ഇവർ ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎ ആരോപിക്കുന്നത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്‌ത ശേഷമാണ് സാക്ഷിയാക്കാനുള്ള നീക്കം എൻഐഎ ആരംഭിച്ചത്. എൻഐഎ നൽകിയ അപേക്ഷയുടെ അടിസ്‌ഥാനത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും.

Read also: ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE