മകള്‍ക്ക് പിന്നാലെ അമ്മയും; മക്കള്‍ക്ക് വിഷം നല്‍കി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

By Staff Reporter, Malabar News
malabar image_malabar news
Swapna with Daughter

കണ്ണൂര്‍: പയ്യാവൂരില്‍ എലിവിഷം ഉള്ളില്‍ ചെന്ന് രണ്ടര വയസുകാരി മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. മക്കള്‍ക്ക് വിഷം നല്‍കി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച പയ്യാവൂര്‍ പൊന്നുംപറമ്പയിലെ സ്വപ്നയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് സ്വപ്നയും കുടുംബവും കടബാധ്യത മൂലം ആത്മഹത്യക്ക് ശ്രമിച്ചത്.

ചികിത്സയിലായിരുന്ന ഇവരുടെ രണ്ടര വയസുള്ള മകള്‍ അന്‍സില കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മറ്റൊരു മകള്‍ അസിന്‍ മരിയ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചയാണ് സ്വപ്ന മരണപ്പെട്ടത്.

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി മക്കള്‍ക്ക് നല്‍കിയ ശേഷം സ്വപ്ന ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അയല്‍വാസികളാണ് അവശനിലയിലായ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്വന്തമായി റെഡിമെയ്ഡ് വസ്ത്രവ്യാപാര ശാലയുണ്ടായിരുന്ന സ്വപ്നക്ക് കടയുമായി ബന്ധപ്പെട്ട് 80 ലക്ഷം രൂപയുടെ കടം വന്നിരുന്നു. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് സ്വപ്ന ആശുപത്രിയില്‍ വെച്ച് പൊലീസിന് മൊഴി നല്‍കിയിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന ചുണ്ടക്കാട്ടില്‍ അനീഷാണ് സ്വപ്നയുടെ ഭര്‍ത്താവ്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE