കരിപ്പൂര്‍ സംരക്ഷണം; പ്രതിഷേധമിരമ്പിയ നില്‍പ്പ്സമരം പൂര്‍ണ്ണമായി

By Desk Reporter, Malabar News
Muhammad Paravur
ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെകട്ടറി മുഹമ്മദ് പറവൂർ നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള സംരക്ഷണത്തിനായി പ്രക്ഷോഭ രംഗത്തുള്ള എസ് വൈ എസ് ഇന്ന് നടത്തിയ നില്‍പ്പ് സമരം പൂര്‍ണ്ണമായി. സംഘടനയുടെ കീഴിലെ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, നീലഗിരി ജില്ലകളിലെ 319 സര്‍ക്കിളുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമര പരിപാടികളില്‍ പങ്കാളികളായി.

റണ്‍വേ നീളം വര്‍ധിപ്പിക്കുക, വിമാനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഏപ്രണ്‍ വീതി കൂട്ടുക, ഡൊമസ്റ്റിക് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ കണക്റ്റിവിറ്റി ഏര്‍പ്പെടുത്തുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന കാലതാമസം ഒഴിവാക്കുക. വലിയ വിമാനങ്ങള്‍ക്കുള്ള തടസ്സം ഒഴിവാക്കുക; തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭ പരിപാടികള്‍ നയിക്കുന്ന എസ് വൈ എസ് ഉയര്‍ത്തുന്നത്.

മലപ്പുറം ഈസ്റ്റ് ജില്ലയില്‍ 75 കേന്ദ്രങ്ങളിലാണ് നിൽപ്പ് സമരം നടന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 20 പേരാണ് ഓരോ സര്‍ക്കിളിലും നില്‍പ്പ് സമരത്തില്‍ പങ്കെടുത്തത്. പ്രതിഷേധമിരമ്പിയ നില്‍പ്പ് സമരത്തിന് പിന്തുണയര്‍പ്പിച്ച് പലയിടത്തും വിവിധ സംഘടനകളും വ്യക്തികളും കൂടെ ചേര്‍ന്നു. പ്രക്ഷോഭ പരമ്പരയിലെ അടുത്തഘട്ടം സെപ്തംബര്‍ 25 ന് ജില്ലയിലെ മുപ്പത് കേന്ദ്രങ്ങളില്‍ നടക്കും. പാതയോര സമരവും വിവിധ തുറകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സോണ്‍, ജില്ലാ വെബിനാറുകളുമാണ് ഈ ദിവസത്തില്‍ നടക്കുക; സമര സംഘാടകര്‍ വ്യക്തമാക്കി.

‘വിവിധ കാരണങ്ങള്‍ പറഞ്ഞ് കാലങ്ങളായി എയര്‍പ്പോര്‍ട്ടിന്റെ വികസനത്തിന് തുരങ്കംവെക്കുന്ന അധികൃതരുടെ നിലപാടിനെതിരെയാണ് ഞങ്ങളുടെ ഈ പ്രതിഷേധം. തികച്ചും അവിശ്വസനീയവും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതുമായ കാരണങ്ങള്‍ നിരത്തിയാണ് എയര്‍പോര്‍ട്ടിനെ അധികൃതര്‍ അവഗണിക്കുന്നത്. മലബാറിന്റെ അവകാശവും അഭിമാനവുമായ കരിപ്പൂര്‍ വിമാനത്താവളത്തിനെ തകര്‍ക്കാകാനുള്ള ഗൂഢ നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കുക എന്നത് തന്നെയാണ് എസ് വൈ എസ് പ്രക്ഷോഭ പരമ്പരകളുടെ ലക്ഷ്യം. അതിന്റെ ഭാഗമായിരുന്നു; എയര്‍പോര്‍ട്ട് പരിസരത്ത് സംസ്ഥാന നേതാക്കള്‍ നടത്തിയ നില്‍പ്പ് സമരവും ആയിരക്കണക്കിന് കുടുംബങ്ങള്‍ അവരവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് നടത്തിയ കുടുംബസമരവും ഇന്നത്തെ ഈ നില്‍പ്പ് സമരവുമെല്ലാം. അവകാശങ്ങള്‍ നേടുന്നത് വരെ ഞങ്ങളുടെ സമരപരമ്പര തുടരുക തന്നെ ചെയ്യും’ എസ് വൈ എസ് പ്രക്ഷോഭ സംഘാടകര്‍ വിശദീകരിച്ചു.

അപകടത്തിന്റെ മറവില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ കേവലം സമ്മര്‍ കാല താവളമാക്കി മാറ്റാന്‍ അനുവദിക്കില്ല; പൂക്കോട്ടുംപാടം സര്‍ക്കിള്‍ ഉല്‍ഘാടനം ചെയ്ത് കൊണ്ട് ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി ജമാല്‍ കരുളായി പറഞ്ഞു.

നിൽപ്പ് സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെറുകാവ് സര്‍ക്കിളില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, ജനല്‍ സെക്രട്ടറി മജീദ് കക്കാട്, സമരസമിതി അംഗങ്ങളായ എം..അബൂബക്കര്‍ പടിക്കല്‍ , മുഹമ്മദ് സ്വാദിഖ്, കലാം മാവൂര്‍, അഫസല്‍ കൊളാരി ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം നല്‍കി. സോണ്‍ കേന്ദ്രങ്ങളില്‍ സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍, സി കെ ഹസൈനാര്‍ സഖാഫി, ടി മുഈനുദ്ദീന്‍ സഖാഫി, കരുവള്ളി അബ്ദുറഹീം, വി പി എം ഇസ്ഹാഖ്, സി കെ ശക്കീര്‍, ടി സിദ്ദീഖ് സഖാഫി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,നഗര സഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും പ്രാസ്ഥാനിക നേതാക്കളും പരിപാടിയില്‍ പങ്കാളികളായി.

SYS News: കരിപ്പൂരിന്റെ ചിറകരിയരുത്; മുൻനിരയിൽ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE