കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; മുഖ്യപ്രതിയടക്കം മൂന്ന് പേർക്ക് ജാമ്യം

By News Desk, Malabar News
karuvannur-co-operative bank scam

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെകെ ദിവാകരനടക്കം മൂന്ന് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബാങ്ക് ഡയറക്‌ടർമാരായ ചക്രംപുളി ജോസ്, നാരായണൻ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവർ.

300 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണക്കാക്കുന്ന കേസിൽ 104 കോടി രൂപയുടെ അഴിമതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. നാല് പതിറ്റാണ്ടിലേറെയായി സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കരുവന്നൂർ ബാങ്ക് ഭരിക്കുന്നത്. വ്യാപക തട്ടിപ്പുകൾ നടക്കുന്നതായി പത്ത് വർഷം മുൻപ് തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.

Also Read: ആരോപണങ്ങളോട് പ്രതികരിച്ചില്ല; സർക്കാരിന് എതിരെ വീണ്ടും ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE