രാജ്യത്തെ മികച്ച കലക്ടറാകാന്‍ കാസര്‍ഗോഡിന്റെ ഡോ. ഡി സജിത് ബാബുവും

By Staff Reporter, Malabar News
kerala image_malabar news

കാസര്‍കോട്: പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ അവാര്‍ഡിന്റെ അവസാനപാദ മത്സരത്തില്‍ ഇടം പിടിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും. രാജ്യത്തെ മികച്ച ജില്ല കലക്ടറെ കണ്ടെത്താനുള്ള അവസാനഘട്ട മൂല്യനിര്‍ണയത്തിലാണ് ഡോ. ഡി സജിത് ബാബു ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 12 കലക്ടര്‍മാരാണ് അവസാന ഘട്ടത്തിലുള്ളത്.

കേരളത്തില്‍ നിന്നുമാത്രമല്ല കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും ഈ പട്ടികയില്‍ ഇടം നേടിയ ഏക കലക്ടറാണ് ഡോ. ഡി സജിത് ബാബു. മൂന്ന് ദിവസത്തിനകം രാജ്യത്തെ മികച്ച കലക്ടര്‍ ആരെന്നതിന് ഉത്തരം ലഭിക്കും. വെസ്റ്റ് ഗോദാവരി (ആന്ധ്ര), തവാങ് (അരുണാചല്‍ പ്രദേശ്), നവാഡ (ബിഹാര്‍), യമുനാ നഗര്‍, മഹേന്ദ്ര ഗഡ് (ബിഹാര്‍), ഗന്ധര്‍ബാല്‍ (ജമ്മു കശ്മീര്‍), പര്‍ബാനി (മഹാരാഷ്ട്ര), ജലന്ധര്‍ (പഞ്ചാബ്), സിറോഹി (രാജസ്ഥാന്‍), സിര്‍സില (തെലങ്കാന), ജാന്‍സി (യുപി) ജില്ലകളിലെ കലക്ടര്‍മാരും അവസാന ഘട്ട മൂല്യനിര്‍ണയത്തിലുണ്ട്.

‘പൊതുജനങ്ങള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തലും പരാതികള്‍ പരിഹരിക്കലും’ എന്ന വിഷയത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കലക്ടര്‍ ഡി സജിത് ബാബു പവര്‍ പോയന്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. ഇക്കാര്യങ്ങള്‍ എല്ലാം പഠിച്ചാണ് വിദഗ്ധ സമിതി ഫലം പ്രഖ്യാപനം നടത്തുക. ഫയല്‍ നീക്കം, നികുതിപിരിവ്, പരാതി പരിഹാര അദാലത്ത്, പഞ്ചായത്തുകളിലെ സന്ദര്‍ശനം തുടങ്ങിയ വിഷയങ്ങളില്‍ ഡോ. ഡി സജിത്ബാബു നടത്തിയ ജനക്ഷേമകരമായ ഇടപെടലുകളാണ് അദ്ദേഹത്തിന് പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങളും കലക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദഗ്ധരുമായി പങ്കിട്ടു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE