ഇടതുമുന്നണിയിൽ രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

By News Desk, Malabar News
Jose K Mani reply to biju ramesh
Jose K Mani

കോട്ടയം: ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ടേക്കും. ഡോ.എന്‍ ജയരാജും റോഷി അഗസ്‌റ്റിനും മന്ത്രി സ്‌ഥാനത്തേക്ക്‌ എത്താനാണ് സാധ്യത. റാന്നിയില്‍ നിന്ന് വിജയിച്ച പ്രമോദ് നാരായണനും പട്ടികയിലുണ്ട്.

പാലായിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും. ബിജെപി വോട്ട് മറിച്ചുവെന്നാണ് ജോസ് കെ മാണിയും സിപിഐഎമ്മും ആരോപിക്കുന്നത്. പാലാ രാഷ്‌ട്രീയ ശത്രുക്കളുടെ കേന്ദ്രമാണ്. രാഷ്‌ട്രീയ കാര്യങ്ങളല്ല എതിര്‍കക്ഷികള്‍ ചര്‍ച്ച ചെയ്‌തത്‌. വ്യക്‌തിഹത്യയും കള്ളപ്രചാരണങ്ങളും നടന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

12 സീറ്റുകളിൽ മൽസരിച്ചെങ്കിലും, പാര്‍ട്ടി ചെയര്‍മാന്റെ സ്വന്തം മണ്ഡലമായ പാലായില്‍ ഉള്‍പ്പടെ ഏഴിടത്ത് ജോസ് വിഭാഗം പരാജയപ്പെട്ടിരുന്നു. ഇത് കൂടുതല്‍ മന്ത്രി പദവികള്‍ക്കായി അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് തടസമാകും. മുന്നണി പരിഗണന കുറഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്കും സാധ്യതയുണ്ട്.

Also Read: വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ആരോപണവുമായി മാണി സി കാപ്പൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE