30 വർഷം പൂർത്തിയാക്കിയവർ വേണ്ട; ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം

By Trainee Reporter, Malabar News
DGP shortlist
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വീണ്ടും വെട്ടിച്ചുരുക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് നീക്കം.

പോലീസ് മേധാവി നിയമനത്തിനായി സംസ്‌ഥാനം അയച്ച 12 പേരുടെ പട്ടിക കേന്ദ്രം നേരത്തെ മടക്കി അയച്ചിരുന്നു. 30 വർഷം പൂർത്തിയാക്കിയവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെട്ടതാണ് ഇതിന് കാരണം. ഇതിനെ തുടർന്ന് 3 ഉദ്യോഗസ്‌ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക സംസ്‌ഥാന പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി. 1991 ഐപിഎസ് ബാച്ചിലുള്ള സഞ്‌ജിബ്‌ കുമാർ പട്‌ജോഷി, റവദ ചന്ദ്രശേഖർ എന്നിവരെയാണ് ഒഴിവാക്കിയത്. പോലീസ് അക്കാദമി ഡയറക്‌ടറും ട്രെയിനിങ് മേധാവിയുമായ ഷെയ്ഖ് ദർവേഷ് സാഹിബിനെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് സൂചന.

അരുൺ കുമാർ സിൻഹ, ടോമിൻ ജെ തച്ചങ്കരി, സുധേഷ്‌ കുമാർ അടക്കമുള്ള ഉദ്യോഗസ്‌ഥർ പുതുക്കിയ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 9 പേരെയാണ് പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിലൊരാളാകും അടുത്ത സംസ്‌ഥാന പോലീസ് മേധാവി എന്നാണ് പ്രതീക്ഷിക്കുന്നത്.

യുപിഎസ്‌സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് 3 പേരുടെ ഒരു അന്തിമ പട്ടിക തയ്യാറാക്കേണ്ടതുണ്ട്. ഈ അന്തിമ പട്ടിക സംസ്‌ഥാനത്തിന് കൈമാറും. ഇതിൽ നിന്നാണ് ജൂൺ അവസാനത്തോടെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കുക.

Read also: അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE