സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട്

By Trainee Reporter, Malabar News
Malabar News_ karat
Karat Faisal
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. നയതന്ത്ര ചാനല്‍ വഴി 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് ഫൈസലിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് സൂചനകള്‍. സ്വര്‍ണക്കടത്ത് നിക്ഷേപകരില്‍ ഫൈസലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. കൊടുവള്ളിയിലെ വസതിയില്‍ നടത്തിയ റെയ്‌ഡിന് ശേഷമാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

Related news: സ്വര്‍ണക്കടത്ത് കേസ്; റെയ്ഡിന് പിന്നാലെ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട കെ.ടി. റമീസിന്റെ മൊഴിയിലാണ് ഇടത് കൗണ്‍സിലറായ ഫൈസലിന്റെ വീട്ടില്‍ അന്വേഷണ സംഘം റെയ്‌ഡ്‌ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE