പട്ടികവര്‍ഗ വിഭാഗക്കാരുടെ വായ്‌പക്ക് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചു

By Team Member, Malabar News
Malabarnews_kk shailaja
കെകെ ശൈലജ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ദേശീയ പട്ടികവര്‍ഗ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്‌പ എടുക്കുന്നതിനായി സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചതായി വ്യക്‌തമാക്കി മന്ത്രി കെകെ ശൈലജ. സര്‍ക്കാരിന്റെ ഈ തീരുമാനത്തിലൂടെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കൂടുതല്‍ സ്‌ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്‌പ നേടാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. 5 കോടിയുടെ അധിക ഗ്യാരന്റി കൂടി അനുവദിച്ച സാഹചര്യത്തില്‍ നിലവില്‍ വനിതാ വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ച ഗ്യാരന്റി 745.56 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് വനിത വികസന കോര്‍പ്പറേഷനുണ്ടായത്. ശേഷം ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗ്യാരന്റി പലപ്പോഴായി ഉയര്‍ത്തി 740.56 കോടി വരെ എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ 5 കോടി കൂടി അധികമായി അനുവദിച്ച് ഗ്യാരന്റി ഉയര്‍ത്തിയിരിക്കുന്നത്. ഒപ്പം തന്നെ പട്ടികവര്‍ഗ സ്‌ത്രീകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ആദ്യമായി ഇടപെട്ടു തുടങ്ങിയതും ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെയാണ്.

കേരളത്തിലെ സ്‌ത്രീകളുടെ സാമ്പത്തിക ശാക്‌തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന സ്‌ഥാപനമാണ് സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. സംസ്‌ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്‌ത്രീകള്‍ക്ക് ലളിതമായ വ്യവസ്‌ഥകളില്‍ കുറഞ്ഞ പലിശക്ക് സ്വയം സംരംഭക വായ്‌പകള്‍ കാലങ്ങളായി സ്‌ഥാപനം നല്‍കി വരുന്നുണ്ട്. 5 കോടിയുടെ അധിക ഗ്യാരന്റി കൂടി നല്‍കി ഗ്യാരന്റി നിരക്ക് ഉയര്‍ത്തിയതോടെ പട്ടികവിഭാഗത്തില്‍ പെടുന്ന കൂടുതല്‍ സ്‌ത്രീകളുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്നാണ് മന്ത്രി വ്യക്‌തമാക്കിയത്.

Read also : മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE