മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

By Syndicated , Malabar News
Vytila, kundannur fly over_Malabar new
Ajwa Travels

എറണാകുളം:  വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍   പൊതു ഗതാഗതത്തിന്  തുറന്ന് കൊടുക്കാത്തത്  സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാലാഴ്‌ചക്കകം റിപ്പോര്‍ട്ട്  ഹാജരാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

പാലത്തിലൂടെ ഗതാഗതം അനുവദിച്ചാല്‍ വാഹന യാത്രികര്‍ക്കും ജനങ്ങള്‍ക്കും ഗതാഗതക്കുരുക്ക് നേരിടാതെ യാത്ര ചെയ്യാനാകുമെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകനായ തമ്പി സുബ്ര‌മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. വൈറ്റിലയിലും കുണ്ടന്നൂരും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണെന്നും കഴിഞ്ഞ മാസം കമ്മീഷന്‍ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ച പാലങ്ങള്‍ ഇതുവരെ തുറന്നു നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

Read also: ശോഭ സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE