സ്‌റ്റുഡന്റ് പോലീസ്; മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കില്ലെന്ന് സംസ്‌ഥാന സർക്കാർ

By Team Member, Malabar News
Kerala Govt Said That Wont Allow Religious Dress In Student Cadet
Ajwa Travels

തിരുവനന്തപുരം: സ്‌റ്റുഡന്റ് പോലീസിൽ മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കില്ലെന്ന നിലപാടുമായി സംസ്‌ഥാന സർക്കാർ. മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കുന്നതിലൂടെ സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കേരള പോലീസിന് കീഴിലുള്ള സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ആണ് വേഷമെന്നും, ഇതിൽ മതപരമായ ഒരു ചിന്ഹങ്ങളും ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നും സർക്കാർ വ്യക്‌തമാക്കി. ഹിജാബ് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകുകയും ചെയ്‌തു. ഇതിന് മറുപടിയായാണ് ഇപ്പോൾ സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കേരളാ പോലീസിൽ മതഭേദമന്യേ എല്ലാ ഉദ്യോഗസ്‌ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിന്ഹങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റും പിന്തുടരുന്നത്. എൻസിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയിൽ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിന്ഹങ്ങൾ അനുവദിക്കാറില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.

Read also: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE