കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

By News Bureau, Malabar News
kerala-university
Ajwa Travels

തിരുവനന്തപുരം: കേരള സർവകലാശാല നാളെ മുതൽ ഈ മാസം 29 വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. തിയറി, പ്രാക്‌ടിക്കൽ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എംജി യൂണിവേഴ്സിറ്റിയും മഴക്കെടുതികളുടെ പശ്‌ചാത്തലത്തിൽ പരീക്ഷകൾ മാറ്റിയിരുന്നു. എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്‌റ്റർ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. രണ്ടാം സെമസ്‌റ്റർ ബി ടെക്, ബി ആർക്, ബി എച്എംസിടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്.

അതേസമയം പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഈ മാസം 21, 23 തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു. 30ന് നിശ്‌ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്നും വാർത്താക്കുറിപ്പിലൂടെ പിഎസ്‌സി അറിയിച്ചിട്ടുണ്ട്.

Most Read: നാളെമുതല്‍ വീണ്ടും മഴ കനത്തേക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE