പവർസ്‌റ്റാറിന് സംഗീതം ഒരുക്കാൻ കെജിഎഫ് ഫെയിം രവി ബസ്‌രൂർ; മലയാളത്തിൽ ആദ്യം

By Staff Reporter, Malabar News
omar-lulu-kgf-music-director
Ajwa Travels

കെജിഎഫ് മ്യൂസിക് ഡയറക്‌ടർ രവി ബസ്‌രൂർ ആദ്യമായി മലയാള സിനിമയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്‌റ്റാർ’ എന്ന ചിത്രത്തിന് സംഗീതം പകരാനാണ് രവി ബസ്‌രൂർ മലയാളത്തിലേക്ക് എത്തുന്നത്. സിനിമയുടെ സംവിധായകൻ ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒമര്‍ ലുലുവും രവി ബസ്‌രൂരും ഒരുമിച്ചുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്‌റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം‘ എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്.

ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമായിരിക്കും പവർസ്‌റ്റാറെന്ന് ഒമർ ലുലു നേരത്തെ വ്യക്‌തമാക്കിയിരുന്നു. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also: ഐഎസ്എൽ; മുംബൈ സിറ്റിക്ക് എതിരാളി ചെന്നൈയിൻ എഫ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE